പൊലിസിന്റെ കണ്ണു വെട്ടിച്ച് ഡിജിറ്റലായി മയക്കമരുന്ന് സംഘങ്ങള്‍

പൊലിസിന്റെ കണ്ണു വെട്ടിച്ച് ഡിജിറ്റലായി മയക്കമരുന്ന് സംഘങ്ങള്‍



കാഞ്ഞങ്ങാട്: പൊലിസിന്റെയും പൊലിസിന് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ആളുകളുടെയും കണ്ണ് വെട്ടിക്കാന്‍ മയക്ക് മരുന്ന് സംഘങ്ങള്‍ പുതിയ വഴികള്‍ തേടുന്നതായി വിവരം. വിവര സാങ്കേതിക വിദ്യകളെയാണ് ഇത്തരം സംഘങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് സംഘങ്ങള്‍ ചെയ്യുന്നതെന്നാണ് വിവരം. ഗൂഗിള്‍ പേയും ഗൂഗിള്‍ മാപ്പുമാണ് ഇവര്‍ ഉപ യോഗിക്കുന്നതെന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ആളുകള്‍ മീഡിയാ പ്ലസ് ന്യൂസിനോട് പറഞ്ഞു. പണം ഗൂഗിള്‍ പേ ചെയ്യുകയും അതിനനസരിച്ച് സാധനം അവര്‍ വെച്ച് സ്ഥലം വിടുകയും ചെയ്യും. ശേഷം ലോക്കേഷന്‍ ഗൂഗുള്‍ മേപ്പ് വഴി ആവശ്യകാര്‍ക്ക് കാണിച്ച് കൊടുക്കുകയും ചെയ്യും. ഇങ്ങനെ മയക്ക് മരുന്ന് സംഘങ്ങള്‍ പൊലിസിനെയും വിവരം ചോര്‍ത്തി നല്‍കുന്നവ രെയും കണ്ണ് വെട്ടിച്ചുള്ള കച്ചവടമാണ് പുതുതായി തുടങ്ങിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യ ദുരുപ യോഗം ചെയ്താണ് ഇത്തരത്തില്‍ മയക്ക് മരുന്ന് സംഘങ്ങള്‍ പുതിയ കച്ചവടം നടത്തുന്നത്. ഇത്തരത്തിലുള്ള കച്ചവടം തടയുക യെന്നത് പൊലിസിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണ്. സ്ഥിരം മയക്ക് മരുന്ന് കടത്തുക്കാരെ  മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പൊലിസിന് പിടികുടാനാവും. അത്തരത്തിലുള്ള സൈബര്‍ പൊലിസിങ്ങുകള്‍ വഴി മാത്രമെ പുതിയ മയക്ക് മരുന്ന് കടത്തുകാരെ പിടികുടാനാവുകയുള്ളു.

Post a Comment

0 Comments