അൻവർ ചേരങ്കയിയേയും ബഷീർ ചിത്തരിയേയും ജിദ്ദ കാസറഗോഡ് ജില്ലാ കെഎംസിസി അനുമോദിച്ചു

അൻവർ ചേരങ്കയിയേയും ബഷീർ ചിത്തരിയേയും ജിദ്ദ കാസറഗോഡ് ജില്ലാ കെഎംസിസി അനുമോദിച്ചു

 


 കാസറഗോഡ് : കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ ഭാരവാഹികളായിരുന്ന, പുതുതായി തിരഞ്ഞെടുത്ത മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പ്രസിഡണ്ട്‌ അൻവർ ചേരങ്കയി, മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി എന്നിവരെ കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റിഅനുമോദിച്ചു. അൻവർ ചേരങ്കയിക്ക് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്‌ ഇബ്രാഹിം ഇബ്ബുവും, ബഷീർ ചിത്താരിക്ക് ജിദ്ദ കാസറഗോഡ് ജില്ലാ ട്രഷറർ അബ്ദുൽ ഖാദർ മിഹ്റാജും ഷാൾ അണിയിച്ചു. ഹസ്സൻ ബസ്താൻ,അസീസ് ഉപ്പള,മൂസ മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments