ദുബായ് - മലബാർ കലാ സാംസ്‌കാരിക വേദിയുടെ റമദാൻ സൗഹൃദ സംഗമവും റിലീഫും ഏപ്രിൽ ആദ്യവാരം

LATEST UPDATES

6/recent/ticker-posts

ദുബായ് - മലബാർ കലാ സാംസ്‌കാരിക വേദിയുടെ റമദാൻ സൗഹൃദ സംഗമവും റിലീഫും ഏപ്രിൽ ആദ്യവാരം


 

കാസറഗോഡ് : നാട്ടിലും ഗൾഫ് നാടുകളിലുമായി സാമൂഹ്യ - സാംസ്കാരിക- വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളിൽ  കാൽ നൂറ്റാണ്ടിലേറെയായി നിറ സാന്നിദ്ധ്യമായി മുന്നേറുന്ന ദുബായ് മലബാർ കലാ സാംസ്കാരിവേദി നിർധനരുടെ കണ്ണീരൊപ്പാൻ വീണ്ടും രംഗത്ത്.

ദുബായ് മലബാർ കലാ സാംസ്കാരിവേദി, അൽഫലാഹ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പികുന്ന ഈ വർഷത്തെ റംസാൻ സൗഹൃദ സംഗമവും റിലീഫും ഏപ്രിൽ ആദ്യവാരം    കുമ്പളയിലെ കെപി റിസോട്ട് ആരിക്കാടിയിൽ വെച്ച് നടക്കും. പരിപാടിയുടെ ബ്രൗഷർ  പ്രകാശനം പ്രമുഖ വ്യവസായിയും കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ കല്ലട്ര മാഹിൻ ഹാജി,   അൽ-ഫലാഹ് ഫൗണ്ടേഷൻ ചെയർമാനും  വാണിജ്വപ്രമഖനുമായ      യുസഫ് അൽഫലക്ക് നൽകി പ്രകാശനം ചെയ്തു. ബാംഗ്ലൂരിലെ അൽഫലാഹ് കോർപ്പറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ  എ കെ ആരിഫ് അദ്ധ്യക്ഷത  വഹിച്ചു.    കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയർമാനും   ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ  അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ  യുസഫ് മുഖ്യാതിഥിയായിരുന്നു. സെഡ് എ കയ്യാർ,കെ വി യുസഫ്.അൻവർ കോളിടുക്കം, കിരൺ ബാംഗ്ലൂർ, ഹനിഫ കോളിയടുക്കം, സിദ്ദീഖ് ദണ്ഡഗോളി, ഹനിഫ മേൽപറമ്പ്, റഫീഖ്  ബാംഗ്ലൂർ തുടങ്ങിയർ  സംബന്ധിച്ചു.

Post a Comment

0 Comments