ചായ്യോത്ത് വൈക്കോല്‍ ലോറിക്ക് തീപിടിച്ചു

LATEST UPDATES

6/recent/ticker-posts

ചായ്യോത്ത് വൈക്കോല്‍ ലോറിക്ക് തീപിടിച്ചു



നിലേശ്വരം: ചായ്യോത്ത് ഓടിക്കൊണ്ടിരുന്ന വൈക്കോല്‍ ലോറിക്ക് തീപിടിച്ചു. വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി വീണതാണ് അഗ്നിബാധയ്ക്ക് കാരണമായത്. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോടെ മുന്ന് റോഡിലെ ചേലക്കാടാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന പരിസരവാസികളുടെ സഹായത്തോടെ വളരെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. അപ്പോഴേക്കും വൈക്കോല്‍ കെട്ടുകള്‍ മൊത്തമായും കത്തിയെരിഞ്ഞിരുന്നു. ലോറിക്കും വലിയ തോതിലുള്ള നാശനഷ്ടമുണ്ടായി.

Post a Comment

0 Comments