ഹോസ്ദുര്‍ഗ് അര്‍ബന്‍ സൊസൈറ്റി സംഘര്‍ഷം: 90 സി.പി.എമ്മുകാര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഹോസ്ദുര്‍ഗ് അര്‍ബന്‍ സൊസൈറ്റി സംഘര്‍ഷം: 90 സി.പി.എമ്മുകാര്‍ക്കെതിരെ കേസ്കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് അര്‍ബന്‍ സൊസൈറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന് ആക്രമിച്ച ഉള്‍പ്പെടെ മൂന്ന് കേസികളിലായി 90 സിപിഎം ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്‌ദേവന്‍ റോഡിലെ കോണ്‍ഗ്രസ് നേതാവ് എച്ച്.ആര്‍. വിനീത് ( 32) ന്റെ പരാതിയില്‍ .നിശാന്ത് ,സബിന്‍ കല്ലഞ്ചിറ, പ്രിയേഷ് പ്രശാന്ത് .നിഖില്‍, സനീഷ് ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് കേസ്. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ ആക്രമിച്ചു വെന്നാണ് ്പരാതി .വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന ഉപ്പിലിക്കൈയിലെ ഷിബിന്‍ (30) നെ ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്ററി ഗേറ്റ് സമീപം തെരഞ്ഞെടുത്തി മര്‍ദ്ദിച്ച സംഭവത്തില്‍ സബിന്‍ കല്ലഞ്ചിറ,നിശാന്ത് , പ്രശാന്ത് ,വിപിന്‍, വിജയന്‍ തുടങ്ങി കണ്ടാലറിയാവുന്ന 40പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.സംഘര്‍ഷസ്ഥലത്ത് ഉണ്ടായിരുന്ന ചിറ്റാരിക്കാല്‍ സി ഐ രഞ്ജിത്ത് രവീന്ദ്രന്‍ (39) ,ഹോസ്ദുര്‍ഗ് സിവില്‍ പോലീസ് ഓഫീസര്‍ കെ വി അജിത്ത് (39) കാസര്‍കോട് ഡിഎച്ച് ക്യൂ ഓഫിസിലെ പോലീസ് ഉദ്യോഗസ്ഥന്‍ സുജല്‍ (30 )നെയും അക്രമിച്ച സംഭവത്തില്‍ ഇവരുടെ പരാതിയില്‍ പി വിന്‍ബല്ല , അനീഷ് ചാമുണ്ഡികുന്ന് വിനീഷ് ,ഷിബിന്‍ മന്യോട്ട് ,ബാബു കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയുമാണ് കേസ്.


Post a Comment

0 Comments