മുക്കൂട് ജി.എൽ.പി സ്‌കൂൾ വാർഷികാഘോഷം നാടിന്റെ ഉത്സവമായി മാറി

LATEST UPDATES

6/recent/ticker-posts

മുക്കൂട് ജി.എൽ.പി സ്‌കൂൾ വാർഷികാഘോഷം നാടിന്റെ ഉത്സവമായി മാറി



അജാനൂർ : മുക്കൂട് സ്‌കൂൾ മികവിലേക്ക് , കുട്ടികൾ മുക്കൂട് സ്‌കൂളിലേക്ക് എന്ന ആപ്ത വാക്യം ഉയർത്തിപ്പിടിച്ചു അടച്ചു പൂട്ടൽ ഭീഷണിയിൽ നിന്നും മികവിന്റെ കേന്ദ്രമായി മാറിയ മുക്കൂട് സ്‌കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വലിയ മാതൃക ആണെന്ന് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ പറഞ്ഞു . വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം . വാർഷികാഘോഷം അക്ഷരാർത്ഥത്തിൽ ഒരു നാടിൻറെ ഉത്സവം തന്നെ ആയി മാറി . വൈകുന്നേരം തുടങ്ങിയ പരിപാടിയുടെ ആദ്യാവസാനം ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കുരുന്നുകൾ ഹിന്ദി മലയാളം തമിഴ് പഞ്ചാബി പാട്ടുകൾക്ക് അനുസൃത്യമായി ചുവടു വെച്ചപ്പോൾ സദസ്സും അത് ഏറ്റെടുത്തു . 


പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം സ്വാഗതം പറഞ്ഞ ഉദ്‌ഘാടന സമ്മേളനം വാർഡ് മെമ്പർ എം ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു . തുടർന്ന് പ്രഥമാധ്യാപിക ജയന്തി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു . സർവ്വീസിൽ നിന്നും വിരമിക്കുന്ന ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ സുരേശൻ മാഷിനെ അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ആദരിച്ചു . തുടർന്ന് കഴിഞ്ഞ വർഷത്തെ എൽ എസ് എസ് പരീക്ഷ വിജയിയായ ആദിഷ് എമ്മിനെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഉമ്മർ മൊമെന്റോ നൽകി അനുമോദിച്ചു . 


എം ജി പുഷ്പ , ഹാജിറ അബ്ദുൽ സലാം , ദിലീപ് കുമാർ കെ.എം , രാജേന്ദ്രൻ കോളിക്കര , കെ കെ അഷറഫ് , ഹമീദ് മുക്കൂട് , വിവേക്. എം , എൻ പി സലാം , സാരിയാത്ത ഓട്രാക്കൽ , എം മൂസാൻ , സുനിത പ്രകാശൻ , ഓ മോഹനൻ , വി നാരായണൻ , പ്രീത സുരേഷ് , എം കൃഷ്ണൻ , ദൈവിക് ഷൈജു തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു . സുജിത എ.വി നന്ദി പ്രകാശിപ്പിച്ചു . തുടർന്ന് കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നു .

Post a Comment

0 Comments