എസ്.കെ.എസ് എസ് എഫ് റമളാൻ കാമ്പയിൻ ; ജില്ലാ തല ഉദ്ഘാടനം നടത്തി

എസ്.കെ.എസ് എസ് എഫ് റമളാൻ കാമ്പയിൻ ; ജില്ലാ തല ഉദ്ഘാടനം നടത്തി



മൊഗ്രാൽ പുത്തൂർ : 'റമളാൻ ; കാരുണ്യം സംസ്കരണം മോചനം' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിന്റെ കാസർകോട് ജില്ലാ തല ഉദ്ഘാടന സംഗമം മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിൽ നടന്നു. ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഹാരിസ് തങ്ങൾ അൽ ഹൈദ്രോസി അൽ ഹൈതമി ഉദ്ഘാടന കർമം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ആമുഖ പ്രഭാഷണം നടത്തി. ഹാഫിള് റാഷിദ് ഫൈസി സ്വാഗതം പറഞ്ഞു. എസ്.വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ മുഖ്യ പ്രഭാഷണം നടത്തി.

    എസ്.കെ എസ് എസ് എഫ് ജില്ലാ ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, ജില്ലാ സെക്രട്ടറിയേറ്റംഗം മൂസ നിസാമി നാട്ടക്കൽ, ഹനീഫ് ദാരിമി, ബഷീർ ഫൈസി ബാറടുക്ക,ഇബ്രാഹിം ഷറഫി,മുജീബ് കമ്പാർ, എസ് എം റഫീഖ് ഹാജി, എസ് എം ശാഫി ഹാജി, എസ്.കെ മുഹമ്മദലി ഹാജി, ഹനീഫ് ഹാജി കമ്പാർ, റിഷാദ് കുന്നിൽ, നൂറുദ്ധീൻ കോട്ടക്കുന്ന്, ഫാറൂഖ് കടവത്ത്, ജംഷീർ കടവത്ത്, ഷുഹൈബ് കോട്ടക്കുന്ന്, മുനീർ മൊഗർ,തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments