വ്യാഴാഴ്‌ച, ഫെബ്രുവരി 26, 2026


 

കൊ​ച്ചി: വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി 2ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ഹ​ർ​ജി​ക്കാ​രു​ടെ വാ​ദ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്. സി​നി​മ മു​ഴു​വ​നാ​യി ക​ണ്ട​തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും സ​മ​യ​പ​രി​മി​ധി കാ​ര​ണം ടീ​സ​ർ ക​ണ്ട​തി​ന് ശേ​ഷ​മാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം. 15 ദി​വ​സ​ത്തേ​ക്കാ​ണ് സി​നി​മ​യു​ടെ റി​ലീ​സി​ന് കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഒ​രു കൂ​ട്ട​മാ​ളു​ക​ൾ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ബീ​ഫ് ക​ഴി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വി​വാ​ദ​മാ​യിരുന്നു. ഇതിനെ തു​ട​ർ​ന്നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​ത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ