ചിത്താരിയിൽ തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥയുമായി അബ്​ദുൽ ഖാദർ

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥയുമായി അബ്​ദുൽ ഖാദർകാ​ഞ്ഞ​ങ്ങാ​ട്: ചി​ത്താ​രി​യു​ടെ മ​ണ്ണി​ൽ വ​ത്ത​ക്ക വി​പ്ല​വ​ത്തി​ലാ​ണ് അ​ജാ​നൂ​ർ സെ​ൻ​ട്ര​ൽ ചി​ത്താ​രി​യി​ലെ അ​ബ്ദു​ൽ ഖാ​ദ​ർ. നെ​ൽ കൃ​ഷി​യി​ലു​ൾ​പെ​ടെ തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ അ​ബ്ദു​ൽ ഖാ​ദ​ർ ഇ​ക്കു​റി വ​ത്ത​ക്ക കൃ​ഷി​യി​ലും നൂ​റു​മേ​നി കൊ​യ്തു. ആ​രോ​ഹി (മ​ഞ്ഞ), കി​ര​ൺ, നാം​ദാ​രി എ​ന്നീ മൂ​ന്ന് വി​ഭാ​ഗം ത​ണ്ണിമ​ത്ത​ൻ കൃ​ഷി​യാ​ണ് ഇ​റ​ക്കി​യ​ത്. മൂ​ന്ന് ത​രം വ​ത്ത​ക്ക കൃ​ഷി​യി​ലും നൂ​റ് മേ​നി വി​ജ​യം. പ​രി​പാ​ലി​ച്ചാ​ൽ ന​മ്മു​ടെ മ​ണ്ണി​ലും ഏ​ത്കൃ​ഷി​യി​ലും വി​ജ​യം നേ​ടാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ​ദ്ദേ​ഹം.


അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നും വ​രു​ന്ന ത​ണ്ണിമ​ത്ത​ൻ മാ​ത്രം ക​ഴി​ച്ചി​രു​ന്ന നാ​ട്ടു​കാ​ർ​ക്ക് നാ​ട്ടി​ലെ വ​ത്ത​ക്ക​യോ​ട് ഏ​റെ പ്രി​യ​മാ​ണ്. അ​റി​ഞ്ഞ​വ​ർ ഇ​വി​ടെ​യെ​ത്തി വി​ല കൊ​ടു​ത്ത് ത​ണ്ണിമ​ത്ത​ൻ വാ​ങ്ങു​ന്നു. ക​ട​യി​ലു​ള്ള​തി​നെ​ക്കാ​ൾ വി​ല കു​റ​ച്ച് കൊ​ടു​ത്താ​ൽ മ​തി. വി​ശ്വ​സി​ച്ച് ക​ഴി​ക്കു​ക​യും ചെ​യ്യാം. ഒ​രു ഏ​ക്ക​റി​ലേ​റെ വ​രു​ന്ന പാ​ട​ത്താ​ണ് ത​ണ്ണിമ​ത്ത​ൻ കൃ​ഷി​യി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ത​രമാണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മ​റ്റ് സം​സ്ഥാ​ന​ത്ത് നി​ന്നും വി​ത്ത് ശേ​ഖ​രി​ച്ചാ​ണ് കൃ​ഷി. ഇ​ന്നി​പ്പോ​ൾ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ പാ​ടം നി​റ​യെ ത​ണ്ണിമ​ത്ത​ൻ വി​ള​ഞ്ഞ് വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യി നി​ൽ​ക്കു​ന്നു. നാ​ട്ടു​കാ​ർ​ക്കി​ത് മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്.


നാ​ട്ടി​ൽ അ​ത്ര പ്ര​ചാ​ര​ത്തി​ലി​ല്ലാ​തും എ​ന്നാ​ൽ ഭ​ക്ഷ​ണ​ത്തി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട​തു​മാ​യ ബ​സു​മ​തി അ​രി​കൃ​ഷി​യി​റ​ക്കി അ​ബ്ദു​ൽ ഖാ​ദ​ർ നേ​ര​ത്തെ നെ​ൽ കൃ​ഷി​യി​ലും വി​ജ​യം കൈ​വ​രി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ബ​സു​മ​തി, ജ​പ്പാ​ൻ വൈ​ല​റ്റ്, ജീ​ര​ക​ശാ​ല, ജ​യ അ​രി​യും കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട് . പ​ഞ്ചാ​ബി​ലെ കൃ​ഷി സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ത്ത് ല​ഭ്യ​മാ​ക്കി​യ​ത്.


സ്വ​ന്ത​മാ​യി കൃ​ഷി​സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് മു​ൻ പ്ര​വാ​സി​യാ​യ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ കൃ​ഷി. മു​ള​ക് ഉ​ൾ​പ്പെ​ടെ വി​വി​ധ കൃ​ഷി​ക​ളു​ണ്ട്. അ​ബ്ദു​ൽ ഖാ​ദ​റി​നെ സ​ഹാ​യി​ക്കാ​ൻഭാ​ര്യ ഫ​രീ​ദ, മ​ക്ക​ളാ​യ ഫ​യ​റൂ​സ്, ഫ​ർ​അ​ത്ത്, മ​രു​മ​ക​ൾ ഫ​ർ​സാ​ന, മരുമകൻ ജാബിര് മല്ലമ്പലം  എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്.

Post a Comment

0 Comments