കാസറഗോഡ് : കലാകാരന്മാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സംഘടനയായ ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി ഉമ്മാസ് കാസറഗോഡിന്റെ വാർഷീക ജനറൽ ബോഡി യോഗം കാസറഗോഡ് മുൻസിപ്പൽ വനിത കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കത്തിന്റെ ആദ്യക്ഷതയിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എം എ ഗഫൂർ എടവണ്ണ ഉൽഘാടനംചെയ്തു . വാർഷീക റിപ്പോർട്ട് ജനറൽ സെക്രട്ടറി എം കെ മൻസൂർ കാഞ്ഞങ്ങാടും വരവ് ചിലവ് കണക്കുകൾ ട്രെഷറർ ആദിൽ അത്തുവും അവതരിപ്പിച്ചു.
റിട്ടേർണിങ്ങ് ഓഫീസർമാരായ എംകെ അഷ്‌റഫ് പടന്ന, അബ്ദുള്ള ഉദുമ എന്നിവരുടെ നേതൃത്വത്തിൽ 2023 -2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് മുഹമ്മദ് കോളിയക്കം , ജനറൽ സെക്രട്ടറി എംകെ മൻസൂർ കാഞ്ഞങ്ങാട്, ട്രഷറർ ആദിൽ അത്തു എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ഹാരിഫ് റിമിക്സ്, ഖാലിദ് പള്ളിപ്പുഴ, സലീം ബേക്കൽ, റിയാസ് മലപ്പുറം എന്നിവരെയും, സെക്രട്ടറിമാരായി ഹനീഫ് ഉദുമ, നിസാർ ബദിര, ശാക്കിർ ഉദുമ, സലാം കലാസാഗർ എന്നിവരെയും തിരഞ്ഞെടുത്തു.
സി എച്ച് ബഷീർ, കെ കെ അബ്ദുള്ള പടന്ന, ഇസ്മായിൽ തളങ്കര, മുരളി തബല , സീന കണ്ണൂർ, നൂർജ വളാഞ്ചേരി, ടി സി അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments