തൃക്കണ്ണാട് പാചകവാതക ലോറി അപകടത്തിൽപ്പെട്ടു; ഡ്രൈവറെ അഗ്നി ശമന സേന രക്ഷപ്പെടുത്തി

LATEST UPDATES

6/recent/ticker-posts

തൃക്കണ്ണാട് പാചകവാതക ലോറി അപകടത്തിൽപ്പെട്ടു; ഡ്രൈവറെ അഗ്നി ശമന സേന രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട്: നിറുത്തിയിട്ട ലോറിക്കു പിന്നിൽ പാചക വാതക ടാങ്കർ ഇടിച്ച് ഡ്രൈവർ ക്യാബിനുള്ളിൽ ഒന്നര മണിക്കൂറോളം കുടുങ്ങി കിടന്നു. കാഞ്ഞങ്ങാട് നിന്നുംഅഗ്നിരക്ഷാസേനയെത്തി സാഹസികമായാണ് ഡ്രൈവർ തങ്കരാജിനെ (തമിഴ്നാട് ) രക്ഷപ്പെടുത്തിയത്. മംഗലാപുരത്തു നിന്നും കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന ടാങ്കർ ആണ് അപകടത്തിൽ പെട്ടത്. ബേക്കൽ തൃക്കണ്ണാട് ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. സിനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഒ ജി പ്രഭാകരൻ പ് , ഓഫീസർമാരായ ജീവൻ , ഷിജു, സുധീഷ് , അനീഷ്, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments