തൃക്കരിപ്പൂരിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് നൈറ്റ് മാർച്ച്

LATEST UPDATES

6/recent/ticker-posts

തൃക്കരിപ്പൂരിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് നൈറ്റ് മാർച്ച്

 



തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബ്‌ദിക്കുന്നവരുടെ വായ മൂടിക്കെട്ടുന്ന സങ്കപരിവാർ ഭരണ കൂടത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി തൃക്കരിപ്പൂരിനെ പ്രകമ്പനം കൊള്ളിച്ച് പ്രതിഷേധ ജ്വാല സംഘടപ്പിച്ചു. തങ്കയം മുക്കിൽ നിന്ന് ആരംഭിച്ച് തൃക്കരിപ്പൂർ ടൗണിൽ സമാപിച്ച ജാഥയിൽ നൂറ് കണക്കിന് പ്രവർത്തകർ അണി നിരന്നു.


തൃക്കരിപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മെഹബൂബ് ആയിറ്റി , ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷംഷാദ് എ ജി സി , മണ്ഡലം സെക്രട്ടറി ഷുഹൈബ് വി പി പി , വൈസ് പ്രസിഡന്റ് ഫായിസ് ബീരിച്ചേരി , ജോയിൻ സെക്രട്ടറി മുജീബ് എൻ , യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് വടക്കുമ്പാട് , ട്രഷറർ ജാബിർ തങ്കയം , പഞ്ചായത്ത് ഭാരവാഹികളായ മർസൂഖ് റഹ്‌മാൻ , നസീർ വി പി പി , മെഹറൂഫ് മൈതാനി, മണ്ഡലം എം എസ്‌ എഫ് ജനറൽ സെക്രട്ടറി മുസബ്ബിർ അഞ്ചില്ലത്ത്, പഞ്ചായത്ത് പ്രസിഡന്റ് സുൻ സുൻ വി പി പി എന്നിവർ നേത്രത്വം നൽക്കി.


Post a Comment

0 Comments