പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത 29 കാരന് മരണംവരെ തടവ്

പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത 29 കാരന് മരണംവരെ തടവ്




പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൂവപ്പള്ളി കരിമ്പുകയം പടിയറപ്പറമ്പില്‍ അരുണ്‍ സുരേഷ് (29) എന്ന അപ്പുവിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി ജി.പി ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി. 2019 ലായിരുന്നു കേസിനസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ് മനോജ് ഹാജരായി. കാഞ്ഞിരപ്പളളി എസ്എച്ച്ഓ ആയിരുന്ന ഇ.കെ സോള്‍ജിമോനാണ് കേസ് അന്വേഷിച്ചത്.

Post a Comment

0 Comments