പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യം മൊബെൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യം മൊബെൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ



വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യം മൊബെൽ ഫോണിൽ പകർത്തിയ യുവാവ് പോക്സോ കേസിൽ പിടിയിൽ. വെള്ളരിക്കുണ്ട്

കാരാട്ട് കൂളിപ്പാറ സ്വദേശിപോലീസ് ട്രെയിനിങ് ലിസ്റ്റിൽ ഇടം നേടിയ വിഷ്ണു (29) വിനെയാണ് പോക്സോ കേസിൽ വെള്ളരിക്കുണ്ട് എസ്.ഐ.ഹരികൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് സംഭവം. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും ദൃശ്യം മൊബെൽ ഫോണിൽ പകർത്തുകയുമായിരുന്നു. ദൃശ്യങ്ങൾ പിന്നീട് മറ്റൊരു പെൺകുട്ടിയെ കാണിച്ചു കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.തുടർന്ന് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു..

Post a Comment

0 Comments