മുഖ്യമന്ത്രി ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു; മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

LATEST UPDATES

6/recent/ticker-posts

മുഖ്യമന്ത്രി ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു; മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു



മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. മത, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭയിലെ ശങ്കരനാരായണൻതമ്പി ഹാളിലാണ് ഇഫ്‌താർവിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്ന്‌ അതിഥികളെ സ്വീകരിച്ചു.


നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ രാജൻ, പി രാജീവ്, കെ കൃഷ്‌ണൻകുട്ടി, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്‌ദുറഹിമാൻ, ജി ആർ അനിൽ, പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പി കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രൻ, ഒ രാജഗോപാൽ, പ്രൊഫ. കെ വി തോമസ്, ഡോ. എം കെ മുനീർ, പന്ന്യൻ രവീന്ദ്രൻ, പി സി ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇബ്രാഹിമുൽ ഖലീൽ അൽ ബുഹാരി തങ്ങൾ, പി കെ സുഹൈബ് മൗലവി, ശുഭാംഗാനന്ദ സ്വാമി, സ്വാമി സന്ദീപാനന്ദ ഗിരി, ബിഷപ് ബർണബാസ്, എ സെയ്ഫുദ്ദീൻ ഹാജി, ബിഷപ്‌ റോയ്‌സ് മനോജ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഡോ. ഹുസൈൻ മടവൂർ, വെള്ളാപ്പള്ളി നടേശൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ  രാമചന്ദ്രൻ, മനോജ് കുമാർ, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments