സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി

സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി



ദേശീയ പാർട്ടി പദവിയിൽ നിർണായക തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സിപിഐ, എൻസിപി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി

നൽകുകയും ചെയ്തിട്ടുണ്ട്. ദില്ലിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്. സി പി ഐ നിലവിൽ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല.

Post a Comment

0 Comments