സ്‌നേഹ വിരുന്നൊരുക്കി മുസ്‌ലിം വെല്‍ഫയര്‍ സൊസൈറ്റി ഇഫ്താര്‍

LATEST UPDATES

6/recent/ticker-posts

സ്‌നേഹ വിരുന്നൊരുക്കി മുസ്‌ലിം വെല്‍ഫയര്‍ സൊസൈറ്റി ഇഫ്താര്‍




കാഞ്ഞങ്ങാട്: മുസ്‌ലിം വെല്‍ഫയര്‍ സൊസൈറ്റി ഇന്നലെ കാഞ്ഞങ്ങാട് ബിഗ്മാളിലെ പാലക്കി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ റിലീഫും ഇഫ്താര്‍ സംഗമവും വ്യത്യസ്ത തുറകളിലെ നിരവധി പേരുടെ സ്‌നേഹ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പോയ 18 നോമ്പുകളും മുടങ്ങാതെ അനുഷ്ടിച്ച് വൃത വിശുദ്ധിയോടെയാണ് ചെയര്‍പേഴ്‌സണ്‍ ചടങ്ങിനെത്തിയത്. പരിപാടിയുടെ ഭാഗമായി തൊഴില്‍ ഉപകരണം ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍ ടി കെ സുമയ്യക്ക് കൈമാറി. റമദാന്‍ റിലീഫ് നിര്‍ധന യുവതിക്ക് വിവാഹ സ്വര്‍ണാഭരണങ്ങള്‍ കൈമാറി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി അദ്ധ്യക്ഷനായി. കോ - ഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി അതിഥികളെ പരിചയപ്പെടുത്തി. ഒ പി അബ്ദുല്ല സഖാഫി റമദാന്‍ സന്ദേശം നടത്തി. കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡ്യാ പേഴ്‌സണ്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രസ് ഫോറം പ്രസിഡണ്ട് ടി കെ നാരായണനെ നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല ആദരിച്ചു. വിവിധ ധനസഹായങ്ങള്‍ എ ഹമീദ് ഹാജി, സുറൂര്‍ മെയ്തു ഹാജി, എച്ച് ഗോകുല്‍ദാസ് കാമത്ത്, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ വിതരണം ചെയ്തു. മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: എന്‍ എ ഖാലിദ് ഉപഹാര സമര്‍പ്പണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, വി കമ്മാരന്‍, ഇ കൃഷ്ണന്‍, ഇ വി ജയകൃഷ്ണന്‍, കെ കെ ബാബു, കെ കെ ജാഫര്‍, മുബാറക് ഹസൈനാര്‍ ഹാജി, കെ കെ ബദ്‌റുദ്ധീന്‍, കെ സുകുമാരന്‍ മാസ്റ്റര്‍, ഇബ്രാഹിം പാലാട്ട്, സൗദി അബൂബക്കര്‍, എന്‍ എ ഉമ്മര്‍, എം ഇബ്രാഹിം, എം കെ റഷീദ്, എ പി കരീം, എം കെ അബ്ദുല്‍ റഹ്മാന്‍, എ കെ മുഹമ്മദ്, സി അബ്ദുല്ല ഹാജി, എല്‍ അബ്ദുല്ല ഹാജി, സാലിഹ് മുട്ടുന്തല, ടി അന്തുമാന്‍, എ അബ്ദുല്ല, ടി അസീസ്, റസാഖ് ആറങ്ങാടി തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു. സി എച്ച് ഹമീദ് ഹാജി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കണ്‍വീനര്‍ ടി റംസാന്‍ സ്വാഗതവും, ജോ. കണ്‍വീനര്‍ മുത്തലിബ് കൂളിയങ്കാല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments