ചിത്താരി ഡയാലിസിസ് സെന്റെറിന് സ്നേഹ സ്പർശവുമായി നാസർ ഫ്രൂട്ട്

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്റെറിന് സ്നേഹ സ്പർശവുമായി നാസർ ഫ്രൂട്ട്കാഞ്ഞങ്ങാട്: പാവപെട്ട വൃക്കരോഗികൾക്ക് ആശ്വാസമായി ചിത്താരിയിൽ പ്രവത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിലേക്ക് കാരുണ്യ ഹസ്തവുമായി ജീവകാരുണ്യ സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാനിധ്യവും പ്രമുഖ വ്യവസായിയുമായ നാസർ ഫ്രൂട്ട് ചിത്താരി ഡയാലിസിസ് സെന്റെറിലെത്തി. ചിത്താരി ഡയാലിസിസ് സെന്റെറിന്റെ പ്രവർത്തനം മാതൃകാപരമാണന്ന് നാസർ പറഞ്ഞു. സെന്റെറി ന്റെ കാരുണ്യത്തിന് ഒരു കൈതാങ്ങ് പദ്ധതിയിൽ പങ്കാളിയായി കൊണ്ട് 50 ഡയാലിസിസിനുള്ള ഫണ്ട് ജീവ കാരുണ്യ പ്രവർത്തകനും വ്യവസായിയുമായ സി പി ഹാരിസിന് സെന്റെറിൽ വെച്ച് കൈമാറി ചടങ്ങിൽ ഡയാലിസിസ് സെന്റെർ അഡ്മിനസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ് സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന കൺവീനർ ck കരീം സൗത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റി ജോ : സെക്രട്ടറി അബ്ദുള്ള ഹാജി ജിദ്ധ Uv റഫീഖ് മാണിക്കോത്ത് PH അഷറഫ് മാണിക്കോത്ത് ഷിഹാബ് തായൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments