കാസർകോട്: എന്റെ കേരളം പ്രദര്‍ശന വിപണന മേള 2023ന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ' കേക്ക് ഉണ്ടാക്കൂ സമ്മാനം നേടൂ' മത്സരം ഏപ്രില്‍ 25ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് വിദ്യാനഗറിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. നിനിര്‍മ്മിച്ച കേക്കുമായി വന്ന് മത്സരത്തില്‍ പങ്കെടുക്കാം. രണ്ട് കിലോഗ്രാം വരുന്ന കേക്കില്‍ എന്റെ കേരളം യുവതയുടെ കേരളം എന്ന ആശയം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാം. പ്രായപരിധിയില്ല. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. താത്പര്യമുള്ളവര്‍ ഏപ്രില്‍ 24നകം prdcontest@gmail.com എന്ന മെയിലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04994 255145.
0 Comments