അജാനൂര്‍ കടപ്പുറം സ്വദേശിയെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

അജാനൂര്‍ കടപ്പുറം സ്വദേശിയെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി



കാഞ്ഞങ്ങാട്: അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മതില്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അജാനൂര്‍ കടപ്പുറം സ്വദേശി പി.എം നൗഷാദി(33)നെതിരെയാണ് കാപ്പ ചുമത്തിയത്. അടിപിടി, അതിക്രമിച്ചു കയറി പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ആറോളം കേസുകളില്‍ പ്രതിയാണിയാള്‍. ഒന്നരമാസം മുമ്പ് സ്‌കൂള്‍ മതില്‍ തകര്‍ത്ത സംഭവത്തില്‍ ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെയാണ് കാപ്പ ചുമത്താനുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായത്. ഇതോടെ കാപ്പ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments