പട്ടാപ്പകല്‍ യുവതിയെ കയറിപ്പിടിച്ചു; 27കാരന്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പട്ടാപ്പകല്‍ യുവതിയെ കയറിപ്പിടിച്ചു; 27കാരന്‍ അറസ്റ്റില്‍



തിരുവനന്തപുരം നഗരത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശി 27 വയസുള്ള ഷിഹാബുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച അട്ടക്കുളങ്ങരയില്‍ വച്ചാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്. 


അമ്മയ്‌ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. 



സ്വര്‍ണപ്പണിക്കാരനായ ഷിഹാബുദ്ദീന്‍ താമസിക്കുന്ന ചാലയില്‍ നിന്നാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.

Post a Comment

0 Comments