കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് റിലീഫ് രണ്ടാം ഘട്ടം; ഓക്സിജൻ കോൺസെൻട്രേറ്റർ അടക്കം 5 ലക്ഷം രൂപയുടെ സഹായം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് റിലീഫ് രണ്ടാം ഘട്ടം; ഓക്സിജൻ കോൺസെൻട്രേറ്റർ അടക്കം 5 ലക്ഷം രൂപയുടെ സഹായം

 കാഞ്ഞങ്ങാട്:ഓക്സിജൻ കോൺസെൻട്രേറ്റർ ഉൾപ്പെടെ അഞ്ചു ലക്ഷത്തിൽ പരം രൂപയുടെ സഹായ പദ്ധതികളുമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് "ഹരിത സാന്ത്വനം"രണ്ടാം ഘട്ട റമദാൻ റിലീഫ് വിതരണം നടത്തി.അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി,ഉദാരമതികൾ,വിവിധ ഗൾഫ് നാടുകളിലെ മണ്ഡലം കെഎംസിസി ഘടകങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടി പ്രസിഡന്റ് ബഷീർ വെള്ളിക്കോത്തിന്റെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്ടെറിയേറ്റംഗം എൻ എ നെല്ലിക്കുന്ന് എം എം എൽ എ ഉത്ഘാടനം ചെയ്തു.കെ കെ ബദറുദ്ദീൻ സ്വാഗതം പറഞ്ഞു.എം കെ അബ്ദുൽ റഹ്‌മാൻ അബുദാബി കെഎംസിസി യുടെ റിലീഫ് സംരംഭങ്ങൾ വിശദീകരിച്ചു.എം എം നാസർ സ്മരണികയുടെ നാട്ടിലെ പ്രകാശനം ബഷീർ വെള്ളിക്കോത്ത് ആയിഷ ഫർസാനക്ക് നൽകി നിർവഹിച്ചു.മണ്ഡലം ലീഗ്,മണ്ഡലം,മുനിസിപ്പൽ വനിതാ ലീഗ് എന്നിവയ്ക്ക് വിവിധ കെഎംസിസി ഘടകങ്ങൾ അനുവദിച്ച ചികിത്സാ ഫണ്ട് സി കെ അബ്ദുൾ കരീം,ശിഹാബ് പാണത്തൂർ എന്നിവരും വിവിധ പഞ്ചായത്ത്‌ മുനിസിപ്പൽ കമ്മിറ്റികൾക്കുള്ള മണ്ഡലം ലീഗിന്റെയും അബുദാബി,കുവൈത് ,ദുബായ് ,ഷാർജ ,ഖത്തർ,ബഹ്‌റൈൻ റിലീഫ് ഫണ്ടുകൾ അഡ്വ:എൻ എ ഖാലിദ്,വൺ ഫോർ അബ്ദുൽ റഹ്‌മാൻ,കെ ഇ എ ബക്കർ,മുംതാസ് സമീറ ,ഷാഹിന ചെങ്കള,സി എച് അഷ്‌റഫ്,സി കെ റഹ്മതുല്ലാഹ്,താജുദ്ദീൻ കമ്മാടം,തെരുവത്ത് മൂസ,ബഷീർ കൊവ്വൽപ്പള്ളി,മുസ്തഫ തായന്നൂർ,എം എസ്‌ ഹമീദ് ഹാജി,ടി അന്തുമാൻ,കെ മുഹമ്മദ് കുഞ്ഞി,എ പി ഉമ്മർ,സി മുഹമ്മദ് കുഞ്ഞി,എ ഹമീദ് ഹാജി,ഇബ്രാഹിം പാലാട്ട്,എ കെ മുഹമ്മദ് എന്നിവർ വിതരണം ചെയ്തു.എൻ എ ഉമ്മർ,കപ്പണക്കാൽ മുഹമ്മദ് കുഞ്ഞി,സി കെ അഷ്‌റഫ്,നാസർ പാണത്തൂർ,അബ്ബാസ് പാണത്തൂർ,ഇബ്രാഹിം കള്ളാർ,സലിം കോളിച്ചാൽ,ഇസ്ഹാഖ് കനകപ്പള്ളി,എ സി എ ലത്തീഫ്,ഷാനവാസ് കാരാട്ട്,യു വി മുഹമ്മദ് കുഞ്ഞി,ടി പി ഫാറൂഖ്,അബ്‌ദുർറഹ്‌മാൻ പാറപ്പള്ളി,ഖദീജ ഹമീദ്,ഷീബ ഉമ്മർ,ആയിഷ മജീദ്,ഷാഫി സിയാറത്തിങ്കര ,മുനീർ പാലായി ,അബ്ദുൽഖാദർ ഇഖ്ബാൽ നഗർ,ഇബ്രാഹിം പള്ളിക്കരസംബന്ധിചു.

Post a Comment

0 Comments