പൊലീസ് കാവലില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കവര്‍ച്ചാ കേസ് പ്രതി മഡിയനിൽ വെച്ച് പിടിയിലായി

LATEST UPDATES

6/recent/ticker-posts

പൊലീസ് കാവലില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കവര്‍ച്ചാ കേസ് പ്രതി മഡിയനിൽ വെച്ച് പിടിയിലായി



കാഞ്ഞങ്ങാട്: പൊലീസ് കാവലില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ഓടി രക്ഷപ്പെട്ട ചട്ടഞ്ചാല്‍ സ്വദേശിയായ റിമാണ്ട് തടവുകാരന്‍ പിടിയിലായി.

ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി മുഹമ്മദ് നവാസ്(35) ആണ് കാഞ്ഞങ്ങാട്ട് വെച്ച് പൊലീസ് പിടിയിലായത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുഹമ്മദ് നവാസ് മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ടത്. അതിനിടെ മഡിയനിലെത്തിയ നവാസ് റോഡരികില്‍ നിര്‍ത്തിയ ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പിന്തുടരുന്നതിനിടെ വെള്ളിക്കോത്ത് വെച്ച് ബൈക്ക് മറിഞ്ഞു. നിസാരമായി പരിക്കേറ്റ നവാസിനെ ജില്ലാ ആസ്പത്രിയിലെത്തിക്കുകയും പിന്നീട് പ്രിസനേര്‍സ് വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. നേരത്തെ കാസര്‍കോട് സ്പെഷ്യല്‍ സബ് ജയിലില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ നവാസിന് അപസ്മാര സംബന്ധമായ അസുഖം വന്നിരുന്നു. ഇതേ തുടര്‍ന്നാണ് 10ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ കഴിയുന്നതിനിടെ പൊലീസിന്റെ ശ്രദ്ധ പാളിയതോടെ നവാസ് വാര്‍ഡില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.

സുരക്ഷാ ജീവനക്കാരന്‍ പിറകെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. അതിനിടെയാണ് കാഞ്ഞങ്ങാട്ട് വെച്ച് പിടിയിലായത്.

Post a Comment

0 Comments