ഖത്തർ കെഎംസിസി പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയറിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

ഖത്തർ കെഎംസിസി പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയറിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

 


അജാനൂർ : അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ യൂനി റ്റിലേക്ക് കെഎംസിസി ഖത്തർ അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. ഖത്തർ കെഎംസിസി ജില്ലാ കൗൺസിലർ മുത്തലിബ് ബാരിക്കാട്  ചെയർമാൻ കെ.കെ.അബ്ദുള്ളക്ക് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് ചേർന്ന ചടങ്ങിൽ മുബാറക്ക് ഹസൈനാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കുൽബുദീൻ പാലായി സ്വാഗതം പറഞ്ഞു. ബഷീർ ചിത്താരി, ഖാലിദ് അറബിക്കാടത്ത് , ശംസുദ്ധീൻ കൊളവയൽ, മഹ്ഷൂഫ് കൊളവയൽ, ഹാറൂൺ ചിത്താരി, ബഷീർ മുക്കൂട്, അന്തുക്ക മാണിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments