67 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പുഞ്ചാവി സ്വദേശി പിടിയില്‍

LATEST UPDATES

6/recent/ticker-posts

67 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പുഞ്ചാവി സ്വദേശി പിടിയില്‍കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ കടത്തിയ 67 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പുഞ്ചാവി സമീറ മന്‍സിലിലെ നാലുപുരപ്പാട്ടില്‍ ഹാരിസി(39)നെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കല്ലുരാവിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. കെ.എല്‍ 14 ടി 9449 സ്‌കൂട്ടറിലാണ് കടത്തിയത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വന്‍ കുഴല്‍ പണ വേട്ട. പൊലീസ് സംഘത്തില്‍ സി.പി.ഒമാരായ ജ്യോതിഷ്, മനു എന്നിവരുമുണ്ടായിരുന്നു.

Post a Comment

0 Comments