ചിത്താരി ഡയാലിസിസ് സെന്ററിന് ഖത്തർ കെ എം സി സി യുടെ കാരുണ്യ ഹസ്തം

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്ററിന് ഖത്തർ കെ എം സി സി യുടെ കാരുണ്യ ഹസ്തം

 


കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് ആശ്വാസമായി സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റെറിന് കാരുണ്യ ഹസ്തവുമായി ഖത്തർ KMCC അജാനൂർ പഞ്ചായത്ത് കമ്മിറ്റി.

ഡയാലിസിസ് സെന്റെറിന്റെ കാരുണ്യത്തിന് ഒരു കൈ താങ് പദ്ധതിയിൽ  പങ്കാളിയായി കൊണ്ട് റംസാൻ റിലീഫിന്റെ ഭാഗമായി ഖത്തർ . KMCC അജാനൂർ പഞ്ചായത്ത്  കമ്മിറ്റി ഡയാലിസിസ് സെന്റെറിന് ധനസഹായം കൈമാറി.  ഖത്തറിൽ വെച്ച് നടന ചടങ്ങിൽ Kmcc ഭാരവാഹികൾ ഡയാലിസിസ് സെന്റെർ പ്രധിനിധി മുത്തലിബ് ചിത്താരി ക്ക് ഫണ്ട് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ അബൂബക്കർ കൊളവയൽ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി ബാറ്റ, മണ്ഡലം ജനറൽ സെക്രട്ടറി സലാം ഹബീബി, വൈസ് പ്രസിഡന്റ്‌ ഫൈസൽ ബാരിക്കാട്, സെക്രട്ടറി അമീർ പി എച്ച് , സുബൈർ കൊളവയൽ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments