ബോട്ടപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരും

LATEST UPDATES

6/recent/ticker-posts

ബോട്ടപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരും
കേരളത്തെ നടുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരും ഉൾപ്പെടുന്നു. അവധിക്കാലം പ്രമാണിച്ച് താനൂർ കുന്നുമ്മൽ സെയ്തലവിയുടെ കുടുംബ വീട്ടിൽ ഒത്തുചേർന്നവർക്കാണ് വിനോദയാത്രയ്ക്കിടെ ദാരുണ അന്ത്യമുണ്ടായത്.


സഹോദരങ്ങളായ കുന്നമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയുമാണ് കുടുംബ വീട്ടിലെത്തിയത്. കുട്ടികളുടെ ആഗ്രഹപ്രകാരം തൂവൽ തീരത്തേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു.


എല്ലാവരെയും കാട്ടാങ്ങലിൽ എത്തിച്ച സെയ്തലവി മടങ്ങി. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അപകട വിവരമറിയുന്നത്.

ജാബിറിന്‍റെ ഭാര്യ ജൽസിയ, മകൻ ജരീർ, സിറാജിന്‍റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സെയ്തലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്ന, സഫ്ന എന്നിവരാണു മരിച്ചത്. സഹോദരിയും മക്കളും പരുക്കുകളോടെ രക്ഷപെട്ടു. ഇവരെ കൂടാതെ കുടുംബത്തിൽ ഇനി ശേഷിക്കുന്നത് അമ്മയും മൂന്ന് ആൺമക്കളും മാത്രമാണ്.

Post a Comment

0 Comments