കാഞ്ഞങ്ങാട് ലോഡ്ജിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ലോഡ്ജിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തികാഞ്ഞങ്ങാട് കാഞ്ഞങ്ങാട് പുതിയ കോട്ട ലോഡ്ജിൽ യുവതിയെ കുത്തി കൊലപ്പെടുത്തി .യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 4 മണിയോടുകൂടിയാണ് നാടിനെ നടുക്കിയ കൊലപാതകം നഗരമധ്യത്തിൽ അരങ്ങേറിയത്. പുതിയ കോട്ടയിലെ സപ്തഗിരി ലോഡ്ജിമുറിയിലാണ് യുവതി കൊല്ലപ്പെട്ടത്. ഉദുമ അരമങ്ങാനം സ്വദേശിനിയായ ഭർതൃമതിയാണ് കൊല്ലപ്പെട്ടത്. ദേവിക എന്നാണ് യുവതിയുടെ പേരെന്നാണ് പ്രാഥമിക വിവരം .ബോവിക്കാനം സ്വദേശിയായ യുവാവാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. യുവാവ് ഏതാനും ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. യുവതി ഇന്ന് ലോഡ്ജിൽ എത്തിയെന്നാണ് സൂചന. ഇവർ കമിതാക്കൾ ആണെന്നാണ് സൂചന. യുവാവ് കാമുകിയെ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ ഇരിക്കുന്നതേയുള്ളൂ .

Post a Comment

0 Comments