മുത്തശ്ശനോട് വഴക്കിട്ട് മിഠായി വാങ്ങി: തൊണ്ടയിൽ കുടുങ്ങി, ശ്വാസംമുട്ടി നാല് വയസ്സുകാരന് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

മുത്തശ്ശനോട് വഴക്കിട്ട് മിഠായി വാങ്ങി: തൊണ്ടയിൽ കുടുങ്ങി, ശ്വാസംമുട്ടി നാല് വയസ്സുകാരന് ദാരുണാന്ത്യംമിഠായി തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരന് ദാരുണാന്ത്യം. മിഠായി കുടുങ്ങിയതിന് പിന്നാലെ ശ്വാസം മുട്ടിയാണ് കുട്ടി മരിക്കുന്നത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.


സനിയാൽ എന്ന 4 വയസ്സുള്ള ആൺകുട്ടിയാണ് മരിക്കുന്നത്. മുത്തശ്ശനിൽ നിന്നും വഴക്കിട്ട് വാങ്ങിയ പണം കൊണ്ടാണ് കുട്ടി മിഠായി വാങ്ങിക്കുന്നത്. വീട്ടിലെത്തിയ സനിയാൽ മിഠായി കഴിച്ചപ്പോൾ അത് കുടുങ്ങി. ഇതോടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. 


കുട്ടിയുടെ നില വഷളാകുന്നത് കണ്ട് രക്ഷിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കണ്ണിൽ നിന്ന് കണ്ണുനീർ മാത്രം വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഡോക്ടർമാർ ചികിത്സ ആരംഭിച്ചു. എന്നാൽ ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. 


സ്വന്തം കൺമുന്നിൽ മകൻ മരിക്കുന്നത് കണ്ട് രക്ഷിതാക്കൾ കരയാൻ തുടങ്ങി. മാതാപിതാക്കളുടെ ഏകമകനായിരുന്നു സനിയാൽ.ഡോക്ടർമാർ കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ മൃതദേഹം സംസ്‌കരിച്ചു.

Post a Comment

0 Comments