ശനിയാഴ്‌ച, മേയ് 27, 2023

 


അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന്‍ കൊല്ലപ്പെട്ടു. തൃശൂര്‍ കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണന്‍ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്.


വടക്കാഞ്ചേരി മണലിത്തറ സ്വദേശികളായ ഇവർ കോലാഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. കുടുംബതര്‍ക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.രാവിലെ 9.30 ഓടെയാണ് സംഭവം.


വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന മകളും ഭാര്യയുമുണ്ട്.വയറിൽ ആഴമുള്ള കുത്തേറ്റതിനാൽ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും 2.30 ഓടെ മരിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ