പൂച്ചക്കാട് ഇന്നോവ കാർ മറിഞ്ഞ് സ്ത്രീ മരിച്ചു

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് ഇന്നോവ കാർ മറിഞ്ഞ് സ്ത്രീ മരിച്ചു



ബേക്കൽ: പൂച്ചക്കാട് തെക്ക്പുറത്ത് കാർ അപകടത്തിൽപെട്ട് സ്ത്രീ മരിച്ചു. ഹൊസങ്കടിയിലെ അബ്ദുള്ളയുടെ ഭാര്യ നഫീസ (80) യാണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക്പോവുകയായിരുന്നു ഇന്നോവ കാർ. പൂച്ചക്കാട് തെക്ക് പുറം വളവിലെത്തിയപ്പോൾ എതിർ ദിശയിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഒരു വലിയ വാഹനം പോകുന്നതും ഈ വാഹനത്തിന് മുന്നിൽ നിന്നും കാർ വശത്തേക്ക് വെട്ടിക്കുന്നതിനിടെ നാല് , അഞ്ച് തവണ ഇന്നോവ നടുറോഡിൽ മലക്കംമറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി  പരിക്കേറ്റ രണ്ട് പേരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ ബേക്കൽ പൊലീസ് കേസ് റജിസ്ട്രർ ചെയ്തു.

Post a Comment

0 Comments