LATEST UPDATES

6/recent/ticker-posts

മുക്കൂട് സ്‌കൂളിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ചെടികൾ നൽകി

 



അജാനൂർ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുക്കൂട് സ്‌കൂളിലേക്ക് ചെടികൾ നൽകി മാതൃകയായി . പതിനഞ്ചോളം ചെടികളാണ് സ്‌കൂളിലേക്ക് നൽകിയത് . യൂത്ത്ലീഗ് പ്രവർത്തകരിൽ നിന്നും സീനിയർ അസിസ്റ്റന്റ് സുജിത ടീച്ചർ ചെടികൾ ഏറ്റു വാങ്ങി . പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങിൽ ധനുഷ് മാഷ് സ്വാഗതവും പിടിഎ വൈസ് പ്രസിഡന്റ് രാജേഷ് നന്ദിയും പറഞ്ഞു  . എസ്.എം.സി മെമ്പറായ എം മൂസാൻറെ നേതൃത്വത്തിൽ പ്രവർത്തകർ ചെടികൾ നട്ടു പിടിപ്പിച്ചു . 

യൂത്ത് ലീഗ് ഭാരവാഹികളായ കമറുദ്ധീൻ , മുഹമ്മദ് , ഫൈസൽ ,സാദിഖ് ,ഷഫീക് , റഹീസ് , ശമ്മാസ് , സാദിഖ് , സയീദ് , സുഹൈൽ , ഷഫീക് , ബദറു , മിസ്ഹബ്, പിടിഎ എക്സിക്യൂട്ടിവ് അംഗം ഫരീദ ടീച്ചർ  തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

0 Comments