വിഷം അകത്തു ചെന്ന് കാഞ്ഞങ്ങാട്ടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മരിച്ചു

LATEST UPDATES

6/recent/ticker-posts

വിഷം അകത്തു ചെന്ന് കാഞ്ഞങ്ങാട്ടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മരിച്ചു




കാഞ്ഞങ്ങാട്: വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമ മരിച്ചു. നെല്ലിത്തറ അന്നപൂര്‍ണ്ണ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമ പുല്ലൂര്‍ ഉദയനഗറിലെ കെ.കെ.സുധ (47) ആണ് മരിച്ചത്. ഈ മാസം മൂന്നിന് രാത്രി വീട്ടില്‍ വെച്ചാണ് വിഷം അകത്തു ചെന്നത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം. ഡ്രൈവിങ്ങ് പരിശീലനരംഗത്ത് രണ്ടര പതിറ്റാണ്ട് കാലത്തോളമായി പ്രവര്‍ത്തിക്കുന്ന സുധ കാഞ്ഞങ്ങാട്ടെ ഈ രംഗത്തേക്കു കടന്നു വന്ന ആദ്യ വനിത കൂടിയാണ്. ഹെവി വാഹനങ്ങളായ ലോറി, ബസ് ഉള്‍പെടെയുള്ള വാഹനങ്ങളുടെ പരിശീലനവും നല്‍കി വന്നിരുന്നു.

ഖത്തറില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ആറുവര്‍ഷവും അബുദാബിയില്‍ നാല് വര്‍ഷവും ഡ്രൈവിങ്ങ് പരിശീലകയായി ജോലി ചെയ്തിരുന്നു. മൂലക്കണ്ടത്ത പരേതനായ കുട്ട്യന്‍-കല്യാണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: മനോജ് (കണ്ണപുരം). സഹോദരങ്ങള്‍: വത്സല, രമണി. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments