അധികാര വർഗ്ഗത്തിന്റെ അനീതിക്കെതിരെ എം.എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി

അധികാര വർഗ്ഗത്തിന്റെ അനീതിക്കെതിരെ എം.എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി



കാഞ്ഞങ്ങാട് : അധികാര വർഗ്ഗത്തിന്റെ അനീതിക്കെതിരെ എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തിൽ  പ്രതിഷേധ പ്രകടനം  നടത്തി. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ പ്രവേശിക്കുക, എഴുതാത്ത പരീക്ഷ വിജയിച്ചതായി മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരെ വിജയിച്ചതായി (യു.യു.സി)  ലിസ്റ്റിൽ ഉൾപ്പടുത്തുക തുടങ്ങിയ നാണം കെട്ട പ്രവർത്തനമാണ് എസ് എഫ് ഐ അധികാരം ഉപയോഗിച്ച് നടത്തിവരുന്നത്. അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പോലീസ് നിസ്സംഗത തുടരുകയാണ്. മാനേജ്മെന്റിന് വേണ്ടി പ്രവർത്തിക്കുന്ന പോലീസ് വിദ്യാർഥികളോട് നീതി നിഷേധിക്കുകയാണ്. ഭരണ മുണ്ടെങ്കിൽ എന്തും നടക്കുമെന്ന ദാഷ്ട്യമാണ് ഇവിടെ നടക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു.

പുതിയക്കോട്ട ടി.ബി റോഡിൽ നിന്നും ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിയസരത്ത് സമാപിച്ചു.ജില്ലാ പ്രസിഡന്റ്‌ സയ്യിദ് താഹ തങ്ങളുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ബഷീർ വെള്ളിക്കോത്ത്  ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ ആവിയിൽ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ നദീർ കൊത്തിക്കാൽ,ഇക്ബാൽ വെള്ളിക്കോത്ത്,എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ്‌ തൻവീർ മീനാപ്പീസ്, ജന.സെക്രട്ടറി ഹാരിസ് ബല്ലാക്കടപ്പുറം,സലാം മീനാപ്പീസ്,

റംഷീദ് തോയമ്മൽ,യാസീൻ മീനാപീസ്, അജസൽ സെന്റർ ചിത്താരി, ജാസിം പാലായി,ഷകീർ കൂളിയങ്കാൽ, ഇർഷാദ് ആവിയിൽ എന്നിവർ സംസാരിച്ചു.ജില്ലാ ജന.സെക്രട്ടറി സവാദ് അംഗഡിമുഗർ സ്വാഗതവും ട്രഷറർ ജംഷീദ് ചിത്താരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments