സമഗ്രതീര ശുചീകരണ പദ്ധതി, സമുദ്രമാലിന്യ സര്‍വ്വെ സംസ്ഥാന തല ഉദ്ഘാടനം നാളെ മാവിലാകടപ്പുറം പന്ത്രണ്ടില്‍ കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും

LATEST UPDATES

6/recent/ticker-posts

സമഗ്രതീര ശുചീകരണ പദ്ധതി, സമുദ്രമാലിന്യ സര്‍വ്വെ സംസ്ഥാന തല ഉദ്ഘാടനം നാളെ മാവിലാകടപ്പുറം പന്ത്രണ്ടില്‍ കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും


 കേരള സര്‍വ്വകലാശാലയിലെ അക്വാട്ടിക്ക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം, കേരള ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജൂണ്‍ 8ന് ലോക സമുദ്രദിനത്തില്‍ സമഗ്രതീര ശുചീകരണ പദ്ധതിക്കും, സമുദ്രമാലിന്യ സര്‍വ്വെയ്ക്കും തുടക്കം കുറിക്കുന്നു. സര്‍വ്വകലാശാല യൂറോപ്യന്‍ യൂണിയന്റെ  ഇറാസ്മസ് പ്ലസ് പദ്ധതിയില്‍ യു.എസ്.എയിലെ നാഷണല്‍ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്‌ഫെറിക്ക് അഡ്മിനിസ്േ്രടഷന്റെ  അന്താരാഷ്ട്ര മാര്‍ഗ്ഗ നിര്‍ദ്ദേശക രേഖകള്‍ അനുസരിച്ചാണ് സമുദ്ര മാലിന്യ സര്‍വ്വെ നടപ്പിലാക്കുന്നത്.


പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8ന് രാവിലെ 9ന് മാവിലാകടപ്പുറം പന്ത്രണ്ടില്‍ കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. വിവിധ ജന പ്രതിനിധികള്‍ ജില്ലാതല ഉദ്ഘാടനം ഒരേ സമയം നിര്‍വ്വഹിക്കും വിവിധ കോളേജുകളുടെയും പൗരശാസ്ത്രജ്ഞരുടെയും സഹകരണത്തോടെയാണ് കേരളത്തില്‍ 9 തീരദേശ ജില്ലകളില്‍ പരിപാടി സംഘടിപ്പിക്കുന്നത്. വിദഗ്ദരായ ശാസ്ത്രജ്ഞര്‍ക്ക് ഒപ്പം തീരപ്രദേശത്ത് കാണപ്പെടുന്ന സമുദ്ര അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങളും പരിശീലന പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്.
സമുദ്ര അവശിഷ്ടങ്ങളുടെ തരത്തെക്കുറിച്ചും അവയുടെ ഉറവിടങ്ങളെക്കുറിച്ചും സാധ്യതയുളള ലഘൂകരണ തന്ത്രങ്ങളെക്കുറിച്ചും വിലപ്പെട്ട ഉള്‍കാഴ്ചകള്‍ പദ്ധതി വഴി ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. സമുദ്ര അവശിഷ്ടങ്ങളെക്കുറിച്ചുളള കൃത്യമായ ഡാറ്റ സൃഷ്ടിക്കുന്നതിലൂടെ, നയമാറ്റങ്ങള്‍ക്കുവേണ്ടി വാദിക്കുവാനും പൊതുജനങ്ങളെ ബോധവത്കരിക്കാനും പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനും കൂടുതല്‍ പരിസ്ഥിതി സൗഹൃദ രീതികള്‍ സ്വീകരിക്കാനും വ്യക്തികളെ പ്രചോദിപ്പിക്കാനും കഴിയും.

Post a Comment

0 Comments