കുവൈറ്റിൽ മരണപ്പെട്ട അബ്ദുല്ലയുടെ മയ്യത്ത് ഇന്ന് ചിത്താരിയിൽ ഖബറടക്കും

LATEST UPDATES

6/recent/ticker-posts

കുവൈറ്റിൽ മരണപ്പെട്ട അബ്ദുല്ലയുടെ മയ്യത്ത് ഇന്ന് ചിത്താരിയിൽ ഖബറടക്കുംകാഞ്ഞങ്ങാട്: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ചിത്താരിയിലെ പരേതനായ ഡ്രൈവർ കുഞ്ഞിച്ചയുടെ മകൻ അബ്ദുള്ള (54)യുടെ മയ്യത്ത് ഇന്ന് ഉച്ചക്ക്  12 മണിക്ക് സൗത്ത് ചിത്താരി  ഹയാത്തുൽ ഇസ്‌ലാം മദ്രസ ഹാളിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് മയ്യത്ത് നിസ്കാരത്തിന് ശേഷം ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഇന്ന് രാവിലെ ഒമാൻ അയർവേയ്സിൽ മയ്യത്ത് കോഴിക്കോട് എയർപോർട്ടിൽ എത്തിയിട്ടുണ്ട്. കുവൈറ്റ്  കെ എം സി സി നേതാക്കളാണ് രേഖകൾ ശരിയാക്കുന്നതിനായി പ്രവർത്തിച്ചത്. കുവൈറ്റ്  കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്ത്, ഇഖ്ബാൽ ഹിൽടോപ് കുശാൽ നഗർ, ഷാഫി കൊല്ലം എന്നിവരോടൊപ്പം പരേതന്റെ സഹോദരങ്ങളും കമ്പനി അധികൃതരും മയ്യത്ത് നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

Post a Comment

0 Comments