മെട്രോ മുഹമ്മദ് ഹാജി സ്മാരക വിദ്യാഭ്യാസ അവാർഡ് ഡോ. സുബൈർ ഹുദവിക്ക്

LATEST UPDATES

6/recent/ticker-posts

മെട്രോ മുഹമ്മദ് ഹാജി സ്മാരക വിദ്യാഭ്യാസ അവാർഡ് ഡോ. സുബൈർ ഹുദവിക്ക്

 


കാസർകോട്: മത-സാമൂഹിക രാഷ്ട്രീയ, കാരുണ്യ മേഖലകളിൽ മൂന്ന് പതിറ്റാണ്ട് കാലം ജില്ല ക്കകത്തും പുറത്തും നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം ന്യൂന പക്ഷ വിദ്യാ ഭ്യാസ സമിതി കാസർകോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡിന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സുബൈർ ഹുദവി അർഹനാ യി. മുൻ കണ്ണൂർ വിസി 

ഡോ.ഖാദർ മാങ്ങാട്, നജീബ് കാന്തപുരം, എംഎൽഎ, ന്യൂന പക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കോർഡിനേറ്റർ സുബൈർ  നെല്ലിക്കാ

പറമ്പ് എന്നിവർ ചേർന്നുള്ള ജഡ്ജിംഗ് പാനലാണ് ഡോ. സുബൈർ ഹുദവിയെ അവാർഡിനായി തിരഞ്ഞെടുത്തത്. ആദ്യവർഷം ഈ അവാർഡ് ലഭിച്ചത് മുൻ കണ്ണൂർ പരീക്ഷാ കൺട്രോളർ പ്രൊഫ. കെപി ജയരാജ

നാണ്. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്. ജൂലൈ ആദ്യവാരത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പി ക്കുന്ന മെട്രോ അനുസ്മരണ ചടങ്ങിൽ  അവാർഡ് വിതരണം ചെയ്യുമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധേ യനായ വിദ്യാഭ്യാസ പ്രവർത്തക നും, എഴുത്തു കാരനും, വാഗ്മിയും, ചിന്തകനുമാണ് ഡോ. സുബൈർ ഹുദവി. 

മത ധാർമ്മിക വിദ്യാഭ്യാസത്തോടൊപ്പം ആധുനിക ഭൗതീക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു കൊണ്ട് പോകുന്ന കേരളീയ പഠനരീതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പിന്നോക്ക പ്രദേശങ്ങളിൽ പാർശ്വ വൽക്കരിക്കപ്പെട്ട ജന വിഭാഗത്തെ ചേർത്തുപിടിച്ചുകൊണ്ട് കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. സുബൈർ ഹുദവിയുടെ നേതൃത്വത്തിലുള്ള ഖുർതുബ വെൽഫയൽ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘ ടനയുടെ ശ്രമഫലമായി അക്ഷര മുറ്റത്തേക്ക് കടന്നുവരാത്തവരും ഇടക്ക് വെച്ച് പഠനം ഉപേക്ഷിച്ച

വരുമായ നൂറുകണക്കിന് കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ ബീഹാറിലെ കിഷൻഗഞ്ചിൽ വലിയൊരു വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കുകയുണ്ടായി. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക-തൊഴിൽ മേഖലകളിൽ പ്രാവീണ്യം കരസ്ഥമാ ക്കാനുള്ള ശാക്തീകരണ പ്രവർത്തനങ്ങൾ അദ്ദേഹം ഡയറക്ടറും സ്ഥാപകനുമായിട്ടുള്ള പ്രയാൺ ഫൗണ്ടേഷനും ഹുദവികളുടെ കൂട്ടായ്മയായ ഹാദിയയും ചേർന്ന് നിരവധി സംരംഭങ്ങൾ ഉത്തരേന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളിൽ നടപ്പാക്കി

വരുന്നു.

 മലപ്പുറം  ചേകന്നൂർ സ്വദേശിയായ ഡോ.സുബൈർ ഹുദവി ചെമ്മാട് ദാറുൽ ഹുദയിൽ നിന്ന് ഹുദവി ബിരുദം നേടിയ ശേഷം ഹൈദരബാദ് ഉസ്മാനിയ മധുര കണ്ട് യൂണിവേഴ്സിറ്റികളിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും ബിരുദാന

ന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി. കോട്ടയം എംജി യൂണിവേഴ്സിറ്റിയിൽ സിഎച്ച് ചെയറിന്റെ ചെയർപേഴ്സണായിഏതാനും വർഷങ്ങൾ സേവനമനുഷ്ഠിച്ചു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ്അസി. പ്രൊഫസറായി ജോലി ചെയ്തു. യുഎസ്, യുകെ. തുടങ്ങി നിരവധി രാജ്യാന്തര സെമിനാറുകളിൽ പങ്കെടുത്തു പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വാർത്താ സമ്മേളനത്തിൽ

ജനറൽ സെക്രട്ടറി 

സി മുഹമ്മദ് കുഞ്ഞി,ട്രഷറർ പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി,

വൈസ് പ്രസിഡൻ്റു

മാരായ 

മൂസ ബി ചെർക്കള,  കാപ്പിൽ കെബിഎം ഷെരീഫ്,

സെക്രട്ടറി

മാരായ അബ്ദുൽ റസാഖ് തായല

കണ്ടി,

അഷ്റഫ്  കോട്ടോടി,

മുഹമ്മദലി ചിത്താരി, ബികെ മുഹമ്മദ് കുഞ്ഞി 

എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments