യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് സീതി സാഹിബ് പാഠശാലക്ക് ഉജ്വല പരിസമാപ്തി

LATEST UPDATES

6/recent/ticker-posts

യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് സീതി സാഹിബ് പാഠശാലക്ക് ഉജ്വല പരിസമാപ്തി

 





അജാനൂര്‍ : ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അനിവാര്യതകള്‍ യുവ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറക്ക് നിലമൊരുക്കിയ സീതി സാഹിബിന്റെ നാമധേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ചരിത്ര പദ്ധതിയായ സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ 

ആറാമത്തെ എഡിഷൻ സംഘടിപ്പിച്ചതോട് കൂടി 

അജാനൂര്‍ പഞ്ചായത്ത് സീതി സാഹിബ് പാഠശാലക്ക് ഉജ്വല പരിസമാപ്തി


മുക്കൂട് ലീഗ് ഹൗസിൽ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു

യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ആസിഫ് ബദർ നഗർ അധ്യക്ഷത വഹിച്ചു 

ജനറൽ സെക്രട്ടറി അസ്കർ ലീഗ് സ്വാഗതം പറഞ്ഞു

ട്രഷറർ ജസീം ഇഖ്ബാല്‍ നഗര്‍ നന്ദി പറഞ്ഞു, സൈഫുള്ള തങ്ങൾ ഉദ്യാവാർ, എം എ നജീബ് എന്നിവർ ക്ലാസെടുത്ത് വിഷയാവതരണം നടത്തി , ബഷീർ ചിത്താരി, എം പി നൗഷാദ് സമീൽ  ചിത്താരി.

നിസാമുദ്ദീൻ ചിത്താരി, ആഷിഖ് മാണിക്കോത്ത്

ഹാരിസ് ചിത്താരി

തുടങ്ങിയ വർ സംസാരിച്ചു

Post a Comment

0 Comments