അപരിചിതത്വത്തെ സൗഹൃദം കൊണ്ട് തോൽപിച്ച അബ്ദുല്ല ചിത്താരിയുടെ വേര്‍പാട് നൊമ്പരമായി

LATEST UPDATES

6/recent/ticker-posts

അപരിചിതത്വത്തെ സൗഹൃദം കൊണ്ട് തോൽപിച്ച അബ്ദുല്ല ചിത്താരിയുടെ വേര്‍പാട് നൊമ്പരമായികാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കുവൈറ്റില്‍ നിര്യാതനായ അബ്ദുല്ല ചിത്താരിയുടെ മരണം കാഞ്ഞങ്ങാട്ടും പരിസര പ്രദേശത്തും നൊമ്പരമായി മാറി. സാമൂഹിക മാധ്യമത്തില്‍ സജീവമായിരുന്ന അബ്ദുല്ല നിരവധി വ്യക്തികളുമായി അത് വഴി സൗഹൃദം സ്ഥാപിച്ചിരുന്നു. കുവൈറ്റില്‍ ഹെവി ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നതിനിടയില്‍ തനിക്ക് കിട്ടുന്ന ഒഴിവുകള്‍ നാട്ടിലെ പല സുഹൃത്തുക്കളുമായി ചാറ്റ് വഴി ബന്ധപ്പെട്ട് ആ സൗഹൃദം നിലനിര്‍ത്തിയിരുന്നു. കുടാതെ ഫേസ്ബുക്കില്‍ അതി മനോഹരമായ കുറിപ്പുകളും അബ്ദുല്ല കുറിച്ചിരുന്നു. 2022 മെയില്‍ എഫ്.ബി പോസ്റ്റില്‍ വേദനകളുണ്ടാകു മ്പോള്‍ സുഹൃത്തുകളാലുള്ള അപ്രതീക്ഷിതമായ മധുരം നുകരാറുണ്ടെന്ന് അബ്ദുല്ല എഫ്.ബിയില്‍ പോസ്റ്റിയിരുന്നു. നിരവധി പേര്‍ അന്ന് അതിന് ലൈക്ക് അടിച്ചിട്ടുണ്ട്. ഇങ്ങനെ തന്റെ സൗഹര്‍ദ്ദത്തെ അത്ര വലിയ രീതിയില്‍ വില കല്‍പ്പിച്ചിരുന്ന അബ്ദുല്ലയാണ് പെട്ടന്ന് വെറും അമ്പത്തിനാലാം വയസില്‍ ഈ ലോകത്തോട് വിട പറഞ്ഞ് പോയിരിക്കുന്നത്. ഇടക്ക് എഫ്.ബിയില്‍ ഹൃദയ സംബന്ധമായ രോഗം വന്ന സമയത്ത് സജീവമായിരുന്നില്ല. ശേഷം വീണ്ടും രോഗവസ്ഥ മറികടന്ന് ജീവിതത്തി ലെക്ക് തിരിച്ച് വരുന്നതിനിടയിലാണ് അബ്ദുല്ല മരണപ്പെട്ടത്. കെ.എം.സി.സി, മുസ്ലിംലീഗ് എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്ലയുടെ മയ്യിത്ത് ഒമാന്‍ എയര്‍ ലൈന്‍സ് കോഴിക്കോട്ട് രാവിലെ എത്തിച്ചു. തുടർന്ന് ഇന്ന് ഉച്ചക്ക്  ഹൈ ദ്രോസ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. നൂറുക്കണക്കിന് ആളുകളാണ് അവസാനമായി ഒരു നോക്ക് കാണാൻ ചിത്താരിയിൽ തടിച്ച് കൂടിയത്.Post a Comment

0 Comments