അജാനൂർ : സമകാലിക ലോകത്ത് ജനങ്ങളെ കേൾക്കുക എന്നത് തന്നെയാണ് പരമ പ്രധാനമെന്നും ജനങ്ങളുടെ വേണ്ടി പ്രവർത്തിക്കുന്നത് വഴിയും അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക തന്നെ വഴിയുമാണ് ജനങ്ങൾക്ക് പാർട്ടിയോട് നല്ല കൂറും അനുഭാവവും വന്ന് ചേരുക എന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച "മുന്നേറ്റം 2023" നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. നേതൃപാടവം, സംഘാടനം എന്ന വിഷയത്തെ കുറിച്ച് പ്രമുഖ ട്രൈനറും പാലക്കാട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റുമായ അഡ്വ : ബിലാൽ മുഹമ്മദ് ക്ലാസെടുത്തു.
രാഷ്ട്രീയ സേവനത്തിലൂടെ സാധാരണക്കാരുടെ പരാതികളും പരിഭവവും പരിഹരിക്കാനുള്ള അഭയ കേന്ദ്രമായി നേതാക്കൾ മാറണമെന്നും,നല്ല ആശയ വിനിമയത്തിലൂടെ ജനഹൃദയങ്ങളിൽ കുടിയേറുകയും സംഘടനയെ ശക്തിപ്പെടുത്തുന്നതിന് അടിത്തട്ടിൽ നിന്നുള്ള ശ്രമമാണ് വേണ്ടതെന്നും ബിലാൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. വൺഫോർ അബ്ദുൽ റഹിമാൻ,ബഷീർ വെള്ളിക്കോത്ത്,തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂഖ്,മുസ്തഫ തായന്നൂർ,എ.ഹമീദ് ഹാജി,എ.പി.ഉമർ,ഹസൈനാർ മുക്കൂട്,കരീം മട്ടൻ,മുഹമ്മദ് കപ്പണക്കാൽ,ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീൻ മാട്ടുമ്മൽ,പി.പി.നസീമ ആയിഷ ഫർസാന,ഹാജറ സലാം,എം.പി.നൗഷാദ്,നദീർ കൊത്തിക്കാൽ,ജംഷീദ് കുന്നുമ്മൽ,മാണിക്കോത്ത് അബൂബക്കർ,ആസിഫ് ബദർ നഗർ,ജാസിർ കൊളവയൽ,ഉസ്മാൻ ഖലീജ്,സിദ്ധീഖ് ചേരെക്കാടത്ത്,അബൂബക്കർ കൊളവയൽ, കെ.കെ.അബ്ദുള്ള,സി.എച്ച്.സുലൈമാൻ,ശുക്കൂർ പള്ളിക്കാടത്ത്, ഇഖ്ബാൽ വെള്ളിക്കോത്ത്,മാഹിൻ കൊളവയൽ,പി.കുഞ്ഞബ്ദുള്ള ഹാജി ,റഹ്‌മാൻ മുട്ടുംതല,താഹ മാട്ടുമ്മൽ,ഹമീദ് ചിത്താരി,ബഷീർ മാട്ടുമ്മൽ,പി.അബൂബക്കർ ഹാജി,ഹമീദ് മുക്കൂട് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments