പഞ്ചായത്ത് മെമ്പറുടെ വീട്ടിലെ മോട്ടോർ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

പഞ്ചായത്ത് മെമ്പറുടെ വീട്ടിലെ മോട്ടോർ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ


കാഞ്ഞങ്ങാട് : പഞ്ചായത്ത്മെമ്പറുടെ വീട്ടിൽ നിന്നും മോട്ടോർ മോഷണം. മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് . അജാനൂർ പഞ്ചായത്ത് മെമ്പർ അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉമ്മറത്ത് സൂക്ഷിച്ചിരുന്ന വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ പട്ടാപകലാണ് മോഷണം പോയത്. പരാതിയിൽ കേസെടുത്തെ

പൊലീസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. ഗാർഡർ വളപ്പിലെ ആബിദ് 29 ആണ് പിടിയിലായത്. ഹോസ്ദുർഗ് എസ്.ഐ കെ.രാജീവൻ പൊലീസുകാരായ രതീഷ് , രജീഷ്, അജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷണമുതൽ കണ്ടെടുത്തു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Post a Comment

0 Comments