പുണ്യ ഭൂമിയിലേക്കുള്ള യാത്രയിലും ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് കൊളവയൽ അബ്ദുൾറഹ്മാനും കുടുംബവും

LATEST UPDATES

6/recent/ticker-posts

പുണ്യ ഭൂമിയിലേക്കുള്ള യാത്രയിലും ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് കൊളവയൽ അബ്ദുൾറഹ്മാനും കുടുംബവും

 
കാഞ്ഞങ്ങാട്; അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി പരിശുദ്ധ ഹജ്ജ് കർമത്തിനായി  പുണ്യ ഭൂമിയിലേക്ക് യാത്ര തിരിക്കുമ്പോഴും ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്കായി കാരുണ്യത്തിന്റെ കൈ നീട്ടിയിരുക്കുകയാണ് സൗത്ത് ചിത്താരിയിലെ മർഹൂം കൊളവയൽ കുഞ്ഞബ്ദുല്ലച്ചാ ന്റെ മകൻ അബ്ദുൾ റഹ്മാനും കുടുംബവും.  ഹജ്ജിനായി യാത്ര തിരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്താരി ദ്ധയാലിസിസ് സെന്റെറിന്റെ കാരുണ്യത്തിന് ഒരു കൈ താങ്ങ് ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ്  മാതൃകാപരമായ ഈ പ്രവർത്തനം നടത്തിയത്. ചിത്താരിയിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ദുൾ റഹ്മാ നും മകൻ അയ്യുബും ചേർന്ന് സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് ജോ: സെക്രട്ടറി വളപ്പിൽ കുഞബ്ദുള്ളയ്ക്ക് ചെക്ക് കൈമാറി ചടങ്ങിൽ ജമാ അത്ത് ട്രഷറർ ഹബീബ് കൂളിക്കാട് സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന, ചാപ്പയിൽ മുഹമ്മദ് കുഞ്ഞി, മുസ്ലീം ലീഗ് അജാനു ർപഞ്ചായത്ത്  സെക്രട്ടറി ബഷീർ ജിദ്ധ, MSF കാസർഗോഡ് ജില്ലാ ട്രഷറർ ജംഷീദ് കുന്നുമ്മൽ, അമീർ കുളിക്കാട്,  മൊയ്തിൽ കുഞ്ഞി തൊട്ടിയിൽ എന്നിവർ പങ്കെടുത്തു


Post a Comment

0 Comments