തിങ്കളാഴ്‌ച, ജൂൺ 19, 2023



നിരവധി പെൺകുട്ടികളുമായുള്ള സ്വന്തം കിടപ്പറ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല വിഡിയോ കോളുകൾ ഉൾപ്പെടെയാണ് പ്രചരിപ്പിച്ച കേസിൽ എബിവിപി ശിവമൊഗ്ഗ തീർത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.


വിദ്യാർഥിനികളുമായി അശ്ലീല വിഡിയോ കോളുകൾ വിളിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ കോളുകൾ റെക്കോർഡ് ചെയ്ത ശേഷം അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായിരുന്നു പ്രതീകിന്റെ രീതി. ഈ വിഡിയോ ദൃശ്യങ്ങൾ വച്ച് വിദ്യാർഥിനികളെ പ്രതീക് ചൂഷണംചെയ്യുകയുമുണ്ടായി.


തൃത്തഹള്ളി താലൂക്ക് എൻ.എസ്.യു നേതാക്കളുടെ പരാതിയിലാണ് പൊലീസ് പ്രതീക് ഗൗഡയെ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട് പ്രകാരമാണ് പ്രതീകിന് എതിരെ കേസെടുത്തിരിക്കുന്നത്. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നതെന്ന് ശിവമോഗ എസ്.പി മിഥുൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അറസ്റ്റിലായ പ്രതീക് ഗൗഡക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ബി.വി.പി നേതൃത്വവും രംഗത്തെത്തി. പ്രതീകിനെ കഴിഞ്ഞ ജനുവരി മുതൽ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ ഉപദ്രവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ സംഘടനയിൽ നിന്ന് മാറ്റി നിർത്തിയതെന്നും എ.ബി.വി.പി നേതൃത്വം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ