വീഡിയോ കോളിനിടെ അധ്യാപികയെ നിർബന്ധിച്ച് വിവസ്ത്രയാക്കി; ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു; വിദ്യാർത്ഥിക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

വീഡിയോ കോളിനിടെ അധ്യാപികയെ നിർബന്ധിച്ച് വിവസ്ത്രയാക്കി; ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു; വിദ്യാർത്ഥിക്കെതിരെ കേസ്
വീഡിയോ കോളിനിടെ 36കാരിയായ അധ്യാപികയെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നാലുലക്ഷം തട്ടാൻ ശ്രമിക്കുകയും ചെയ്ത 26കാരനായ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഹദപ്സറിലാണ് സംഭവം. അധ്യാപിക പഠിക്കുന്ന കോളേജിലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പിൽ വീഡിയോ ഇടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.


2020 മാര്‍ച്ചിനും ഈ വർഷം ജൂൺ 23നും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് സീനിയർ ഇൻസ്പെക്ടർ അരവിന്ദ് ഗോകുലെ പറഞ്ഞു. 2000 മുതൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുത്തുവരികയാണ് അധ്യാപിക. പിന്നീട് ബിഹാറിലെ പട്നയിൽ നിന്നുള്ള വിദ്യാർത്ഥിയുമായി അധ്യാപിക ചാറ്റിങ്ങിലായി. സൗഹൃദത്തിലായ ഇരുവരും തമ്മിൽ മെസേജ് അയക്കുന്നത് പതിവായി.


വീഡിയോ കോളിനിടെ രണ്ടോ മൂന്നോ തവണ വിദ്യാർത്ഥി തന്നെ നിർബന്ധിച്ച് വിവസ്ത്രയാക്കിയെന്നും ഇത് റെക്കോർഡ് ചെയ്ത് സൂക്ഷിച്ച വിദ്യാർത്ഥി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അധ്യാപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭീഷണി സഹിക്കാനാകാതെ വന്നപ്പോൾ അധ്യാപിക ഭർത്താവിനെ വിവരം ധരിപ്പിച്ചു. ഇനി ഭീഷണി ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്നും അധ്യാപിക വിദ്യാർത്ഥിയോട് പറ‍ഞ്ഞു.എന്നാൽ, ഈ മാസം ആദ്യം അധ്യാപികയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് വിദ്യാർത്ഥിയുടെ മെസേജ് അയച്ചു. പിന്നാലെ അധ്യാപിക വിദ്യാർത്ഥിയെ ബ്ലോക്ക് ചെയ്തു. നാലുലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അധ്യാപിക ഹദപ്സർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഐപിസി, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥി ഇപ്പോൾ പൂനെയിൽ ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments