വന്ദേഭാരതില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കേരളം നമ്പര്‍ വണ്‍

വന്ദേഭാരതില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കേരളം നമ്പര്‍ വണ്‍





ന്യൂഡല്‍ഹി:  രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാസര്‍കോട് - തിരുവനന്തപുരം എകസ്പ്രസാണെന്ന് റെയില്‍വേ. ആകെയുളള 46 വന്ദേഭാരത് ട്രെയിനുകളില്‍ ശരാശരി റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. ഇതില്‍ ഒന്നാമതാണ് കേരളം. രണ്ടാം സ്ഥാനത്ത് ഗാന്ധിനഗര്‍ - മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്. റിസര്‍വ് ചെയ്യുന്നവരുടെ എണ്ണം 134 ശതമാനമാണ്.


2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ശരാശരി     ഒരു മണിക്കൂര്‍ നേരത്തെ എത്താന്‍ കഴിയുമെന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയാണ് ഏറ്റവും വേഗമേറിയ ട്രെയിന്‍. 665 കിലോമീറ്റര്‍ ദൂരം ഈ ട്രെയിന്‍ പിന്നിടുന്നത് എട്ട് മണിക്കൂര്‍ സമയംകൊണ്ടാണ്. ഈ ട്രെയിന്റെ ശരാശരി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.



മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേ ഭാരത് എക്സ്പ്രസിലെ റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 129 ശതമാനമാണ്, വാരണാസി-ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് (128 ശതമാനം), ന്യൂഡല്‍ഹി-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് (124 ശതമാനം), ഡെറാഡൂണ്‍-അമൃത്സര്‍ വന്ദേ എന്നിവയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ള ട്രെയിനുകള്‍. ഭാരത് എക്‌സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് (111 ശതമാനം), ഷോലാപൂര്‍-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് (104 ശതമാനം). കിഴക്കന്‍ മേഖലയില്‍, ഹൗറ-ജല്‍പായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസിന് ശരാശരി 108 ശതമാനവും മടക്കയാത്രയില്‍ 103 ശതമാനവുമാണ്. പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിന് 125 ശതമാനവും മടക്കയാത്രയില്‍ 127 ശതമാനവുമാണ്. 


ട്രെയിന്‍ ഇതുവരെ 2,140 ട്രിപ്പുകള്‍ നടത്തി, 25,20,370 യാത്രക്കാര്‍ 2022 ഏപ്രില്‍ 1 മുതല്‍ 2023 ജൂണ്‍ 21 വരെ വന്ദേ ഭാരത് എക്സ്പ്രസില്‍ കയറിയതായാണ് റെയില്‍വേയുടെ കണക്കുകള്‍.

Post a Comment

0 Comments