കാസർകോട് ജില്ലയില്‍ ജൂലൈ 3,4,5 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്; ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം മൂന്നിന്

കാസർകോട് ജില്ലയില്‍ ജൂലൈ 3,4,5 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്; ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം മൂന്നിന്

കാസർകോട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം കാസര്‍കോട് ജില്ലയില്‍ ജൂലൈ 3,4,5 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യുടെ ഒരു യോഗം ജൂലൈ മൂന്നിന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പ്  മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments