ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി; സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി; സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ അടുത്ത ഒരു വർഷത്തേക്കുള്ള സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ എന്നും സമൂഹ നന്മ യിലധിഷ്ടിതമാണെന്ന് മന്ത്രി പറഞ്ഞു. 

2024 ജൂൺ 30 വരെയുള്ള കാലയളവിൽ "മനുഷ്യത്വത്തിൽ അതിഷ്ടിതമായ സമൂഹത്തെ വാർത്തെടുക്കുക" എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നിരവധി ജനോപകാരപ്രദമായ നിരവധി സേവന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ബഷീർ കുശാൽ അധ്യക്ഷനായിരുന്നു. ഡോക്ടേഴ്സ് ദിനത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട്ടെ ഡോക്ടർ വിവേക് സുധാകരൻ, ഡോക്ടർ അമീന എന്നിവരെ ആദരിച്ചു. ക്ലബ്ബ് ഓഫീസ് പരിസരത്ത് മന്ത്രി വൃക്ഷത്തൈ നട്ടു. സോൺ ചെയർപേഴ്സൺ അബ്ദുൽ നാസ്സർ, ക്യാബിനറ്റ് സെക്രട്ടറിമാരായ എം ബി ഹനീഫ്, അൻവർ ഹസ്സൻ, അഷറഫ് കൊളവയൽ, ഗോവിന്ദൻ നമ്പൂതിരി, ഹാറൂൺ ചിത്താരി, ശ്രീകുമാർ പള്ളഞ്ചി തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി നൗഷാദ് സി എം സ്വാഗതവും, ഹംസ തൗഫീഖ് നന്ദിയും പറഞ്ഞു.ഫോട്ടോ: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള  സേവന  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു 

Post a Comment

0 Comments