സാധാരണക്കാർക്ക് ആശ്വാസമായി നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ വരുന്നു

LATEST UPDATES

6/recent/ticker-posts

സാധാരണക്കാർക്ക് ആശ്വാസമായി നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ വരുന്നു
ന്യൂഡൽഹി: സാധാരണക്കാർക്കായി നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ദീർഘദൂര യാത്രയ്‌ക്കാകും ഇവ ഉപയോഗിക്കുക. ചെന്നൈയിലെ ഫാക്ടറിയിൽ 65 കോടി രൂപ ചെലവിലാകും ട്രെയിനുകൾ നിർമ്മിക്കുക. ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സർവീസുകളും റെയിൽവേ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഇതിനായി കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ പരിഗണയിലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നതെന്നാണ് വിവരം.


വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകൾ നിർമ്മിക്കുന്നത്. 200 കിലോമീറ്ററാണ് ദൂരപരിധി. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നാകും ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് പുറത്തിറങ്ങുക.

Post a Comment

0 Comments