കനിവ് പാലിയേറ്റീവ് കെയർ ചെമ്മനാടിന് മമ്മുട്ടിയുടെ സഹായഹസ്തം

LATEST UPDATES

6/recent/ticker-posts

കനിവ് പാലിയേറ്റീവ് കെയർ ചെമ്മനാടിന് മമ്മുട്ടിയുടെ സഹായഹസ്തം



കാസര്‍കോട് :  ഭരത് മമ്മുട്ടി അദ്ദേഹത്തിന്റെ ചാരിറ്റി ഫൌണ്ടേഷൻ ആയ കെയർ ആൻഡ് ഷെയർ വഴി ഓക്സിജൻ കോൺസൺടേറ്റർ കാസറഗോഡ് ജില്ലയിൽ  കേരളസംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കനിവ് പാലിയേറ്റീവ് കെയർ ചെമ്മനാടിന് കൈമാറി വിതരണോൽഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ചെയർമാൻ പി.ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. നാസർ കുരിക്കൾ, അബദുൽ ഖാദർ ബി.എച്ച്, ഹമീദ്.സി.എൽ, ശാഹിദ്.സി.എൽ, ടി.നാരായണൻ, സുധീഷ് ഉലൂജി, അവിക്കൽ ഷഫീഖ്  എന്നിവർ ആശംസയും കെയർ ആൻഡ് ഷെയർ കാസറഗോഡ് വളണ്ടിയർ അൻഷാദ് ചെമ്മനാട് നന്ദിയും പറഞ്ഞു

Post a Comment

0 Comments