LATEST UPDATES

6/recent/ticker-posts

റഫീഖ് മെമ്മോറിയൽ ട്രോഫി 2024 ബ്രോഷർ പ്രകാശനം ചെയ്തു; കെഎം ഷാജിയും മെട്രോ മുജീബും ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്

 



ദുബായ്: യു.എ.ഇ ഗ്രീൻ സ്റ്റാർ ചെരുമ്പയുടെ ആഭിമുഖ്യത്തിൽ 2024  ജനുവരി 6 ന് ദുബായിൽ വെച്ച്  നടത്തപെടുന്ന റഫീഖ് മെമ്മോറിയൽ ട്രോഫി 2024 ഫുട്ബോൾ ഫെസ്റ്റും കുടുംബ സംഗമത്തിൻറെ ബ്രോഷറും  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും സംസഥാന  സെക്രട്ടറിയേറ്റ് അംഗവുമായ കെ. എം. ഷാജിയും, മെട്രോ ഗ്രൂപ്പ് ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ മുജീബ് മെട്രോയും ചേർന്ന് പ്രകാശനം നടത്തി. 


മുസ്ലിം ലീഗ് സജീവ പ്രവർത്തകനും, ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ അംഗവുമായിരുന്ന റഫീഖിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മേമ്മോറിയൽ ട്രോഫി 12 ടീമുകൾ തമ്മിലുള്ള മത്സരവും, യുഎഇ യുടെ മുഴുവൻ ഭാഗങ്ങളിലുള്ള ചെരുമ്പ പെരിയാട്ടടുക്കം നിവാസികൾക്ക് പുറമെ ചുറ്റു പ്രേദേശമായ കുണിയ, പെരിയ, പനയാൽ എന്നിവിടങ്ങളിൽ നിന്നും ആളുകളെ സംഘടിപ്പിച്ചും കൊണ്ട് 12 ടീമുകളെ രൂപപ്പെടുത്തും.


 അവിടങ്ങളിൽ നിന്നുള്ള യുഎഇ താമസിക്കുന്ന നിവാസികളെ സംഘടിപ്പിച്ചുകൊണ്ട് കുടുംബ സംഗമവും നടത്തപ്പെടും. 


ബ്രോഷർ പ്രകാശന ചടങ് സംഘാടക സമിതി ചെയർമാൻ    പിപി റഫീഖ് ചെരുമ്പ അധ്യക്ഷത വഹിച്ചു.


 ആരിഫ് കരിയത്ത് വിഷയാവതരണം നടത്തി,    അബൂബക്കർ ടിഎം , അസ്ലം ബംഗണ, ഹസ്സൻ കുന്നിൻ, ഫൈസൽ കുണിയ, അബ്ദുല്ല അലങ്കാർ ചിത്താരി,  ഇബ്രാഹിം ഖലീൽ, ഇർഷാദ് ചെരുമ്പ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments